വിമാന ഇന്ധനത്തിന്റെ (എടിഎഫ്) വില കുത്തനെ ഉയർന്നതോടെ രാജ്യത്തെ എയർലൈനുകൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രവർത്തനച്ചെലവുകൾ വർധിച്ചതോടെ വിമാനക്കമ്പനികൾക്ക് നഷ്ടം സഹിച്ച് മുന്നോട്ടു പോകാനാവുന്നില്ല. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) കേന്ദ്ര സർക്കാരിന് കത്തെഴുതി, സഹായം ലഭിച്ചില്ലെങ്കിൽ വിമാനക്കമ്പനികൾ അടച്ചുപൂട്ടുകയോ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രധാന എയർലൈനുകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നടത്തുന്ന ഇവർക്ക് കടുത്ത നഷ്ടമാണ് നേരിടുന്നതെന്ന് FIA വ്യക്തമാക്കുന്നു. സർക്കാർ തലത്തിൽ സാമ്പത്തിക സഹായങ്ങൾ നൽകേണ്ട സമയമാണിതെന്നും കത്തില് പറയുന്നു.
വിമാന ഇന്ധനവില ഫെബ്രുവരി 28-ന് ഇറാനും യുഎസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പല മടങ്ങ് വർധിച്ചിരുന്നു. ഗൾഫ് സെക്ടറിലേക്കുള്ള സർവീസുകൾ തടസപ്പെട്ടതും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തിക സഹായം വിമാനക്കമ്പനികൾക്ക് അത്യാവശ്യമാണ്.
Photo and News Source: Dhanam










