കൊച്ചി സ്വദേശിയായ പ്രവാസി സംരംഭകൻ ആദിത് കളത്തിൽ ബോസ്, സിനിമയുടെ വിജയം മുൻകൂട്ടി പ്രവചിക്കാനുള്ള ഒരു AI പ്ലാറ്റ്‌ഫോമായ 'കലെസിയോ' (Kalezio) വികസിപ്പിച്ചിരിക്കുന്നു. സിനിമാ മേഖലയിലെ പ്രവചന സാദ്ധ്യതകൾക്ക് ഒരു വിപ്ലവകരമായ തുടക്കമാണ് ഇത്. സിനിമയുടെ കഥയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം ആദ്യം തന്നെ അറിയാൻ കഴിയുന്നത്, പ്രോജക്ട് ആരംഭിക്കുന്നതിന് മുമ്പുതന്നെ നിർമ്മാതാക്കളെ സഹായകരമാകും.

10,000 പേരുടെ പ്രവചനങ്ങളിലൂടെ, വിവിധ പ്രദേശങ്ങൾ, പ്രായവിഭാഗങ്ങൾ, അഭിരുചികൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്ക്രിപ്റ്റിന്റെ സ്വീകരണത്തെ കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്താൻ കഴിയും. എഴുത്തുകാർക്കും സംവിധായകർക്കും അവരുടെ സ്ക്രിപ്റ്റുകൾ അപ്‌ലോഡ് ചെയ്യാനും പ്രേക്ഷക പ്രതികരണം മുൻകൂട്ടി കാണാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ലോകത്ത് തന്നെ ആദ്യമായി ഒരു കഥ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് പ്രവചിക്കുന്ന പ്ലാറ്റ്‌ഫോമാണിതെന്ന് ആദിത് അഭിപ്രായപ്പെടുന്നു. സിനിമയുടെ വിജയത്തിനുള്ള സാദ്ധ്യതകൾ മുൻകൂട്ടറിയാൻ ഇത് ഒരു മുന്നേറ്റം കൂടിയാണ്.

Photo and News Source: Dhanam