കൊച്ചി: സ്വകാര്യ ജലസ്രോതസ്സുകളിൽ നിന്നും ടാങ്കർ ലോറികൾക്ക് ജലം വില്ക്കുന്നവർ ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. എറണാകുളത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേർന്നു.
ടാങ്കർ ലോറികൾക്ക് ജലം വിൽക്കാൻ താല്പര്യമുള്ളവർ ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം. തുടർന്ന് ഉദ്യോഗസ്ഥർ ജലസ്രോതസ്സിൽ യീൽഡ് ടെസ്റ്റ് നടത്തി, പരിസ്ഥിതി ആഘാതമില്ലാതെ പമ്പ് ചെയ്യാവുന്ന ജലത്തിന്റെ അളവ് നിർണ്ണയിക്കും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഭൂജലവകുപ്പിന്റെ ശുപാർശപ്രകാരം നിശ്ചിത അളവ് ജലം ശേഖരിക്കാൻ അനുമതി ലഭിക്കും.
നിലവിൽ ശാസ്ത്രീയ പഠനങ്ങളില്ലാതെ ഭൂഗർഭജലം പമ്പ് ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെ ഇത് ബാധിക്കുന്നു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ബൾക്ക്/ടാങ്കർ വാട്ടർ സപ്ലൈ ഉത്തരവ് ജില്ലയിൽ പൂർണ്ണമായി നടപ്പിലാക്കണമെന്ന് യോഗം ശുപാർശ ചെയ്തു.
Photo and News Source: Sathyam Online










