മാരുതി സുസൂക്കി ഇന്ത്യയുടെ നാലാം പാദ ഫലം പ്രഖ്യാപിച്ചു. വരുമാനത്തിലും വില്പനയിലും പുതിയ റെക്കോഡുകൾ സ്ഥാപിച്ചെങ്കിലും ലാഭത്തില്‍ 7% ഇടിവുണ്ടായി. മുന്‍വര്‍ഷം 3,857 കോടി രൂപയായിരുന്നു ലാഭം. ഈ പാദം 3,591 കോടി രൂപയായി താഴ്ന്നു. പ്രവര്‍ത്തനലാഭം 30. 4% വർദ്ധിച്ച് 4,409 കോടി രൂപയായി. വരുമാനം 28% ഉയര്‍ന്ന് 52,449 കോടി രൂപയായി. 6,76,209 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വില്പന 5,38,994 യൂണിറ്റും കയറ്റുമതി 1,37,215 യൂണിറ്റുമായിരുന്നു.
ഓഹരിയൊന്നിന് 140 രൂപ ഡിവിഡന്റായി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഓഗസ്റ്റ് 31ലെ ജനറല്‍ ബോഡി യോഗത്തിലാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
Photo and News Source: Dhanam









