ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എസ് 400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നാലാം യൂണിറ്റ് മെയ് ആദ്യ പകുതിയോടെ ഇന്ത്യയിലെത്തും. റഷ്യയിൽ നിന്ന് കപ്പൽ മാർഗ്ഗം യൂണിറ്റ് അയച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ സംവിധാനം നിർണ്ണായകമാണ്.
2018 ഒക്ടോബറിൽ 5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച ഇന്ത്യ, മൂന്ന് യൂണിറ്റുകൾ ഇതിനകം സ്വീകരിച്ചു. അഞ്ചാമത്തെ യൂണിറ്റ് നവംബറോടെ ലഭിക്കുമെന്ന പ്രതീക്ഷ. 2.38 ലക്ഷം കോടി രൂപയുടെ സൈനിക സംഭരണത്തിന് അനുമതി ലഭിച്ചു. അഞ്ച് എസ് 400 സംവിധാനങ്ങൾ കൂടി വാങ്ങാനുള്ള തീരുമാനം. ഇന്ത്യയുടെ യൂണിറ്റുകളുടെ എണ്ണം പത്തായി ഉയരും.
മെയ് 7 മുതൽ 10 വരെ പാകിസ്താനുമായുള്ള സൈനിക സംഘർഷ വേളയിൽ എസ് 400 ഫലപ്രദമായി ഉപയോഗിച്ചു. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തും നിർണ്ണായക സാന്നിധ്യമായിരുന്നു. അമേരിക്കയുടെ CAATSA ഉപരോധ ഭീഷണി ഉണ്ടായിരുന്നെങ്കിലും, നിലവിലെ കരാറിന്റെ തുടർച്ചയായതിനാൽ പ്രശ്നമില്ലെന്ന് ഇന്ത്യ വിലയിരുത്തുന്നു.
ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനമാണിത്. പ്രവർത്തിപ്പിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് റഷ്യയിൽ പരിശീലനം നൽകിയിട്ടുണ്ട്.
Photo and News Source: Siraj Live










