ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളുടെയും ഡൽഹിയുടെയും ഉഷ്ണതരംഗത്തെയും സൂര്യാഘാതത്തെയും കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരളം, ആന്ധ്രപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ഉൾപ്പെടുന്നത്. സംസ്ഥാനങ്ങൾ ഉഷ്ണതരംഗത്തെ നേരിടാൻ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും തൊഴിലാളികളുടെയും ഭവനരഹിതരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

വയോധികരും കുട്ടികളും നവജാത ശിശുക്കളും സൂര്യാതപമേൽക്കാതിരിക്കാൻ പ്രത്യേക പരിഗണന നൽകണമെന്നും നിർദ്ദേശിച്ചു. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ചൂട് പ്രതിരോധിക്കാനുള്ള നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 2019-23 കാലയളവിൽ ഉഷ്ണതരംഗത്തെയും സൂര്യാഘാതത്തെയും തുടർന്ന് 3,712 പേരുടെ മരണമുണ്ടായതായി കമ്മീഷൻ അറിയിച്ചു.

Photo and News Source: Siraj Live