മദീനയിലെ പ്രിൻസ് മുഹമ്മദ് ബിന് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇറാനിയൻ ഹജ്ജ് തീര്‍ഥാടകരെ ഊഷ്മളമായ വരവേല്‍പ്പോടെയാണ് സ്വീകരിച്ചത്. 2026ലെ ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കെടുക്കാനാണ് ഇവരുടെ വരവ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന് സല്‍മാന്‍ രാജകുമാരനുമുള്ള നന്ദി പ്രകടിപ്പിച്ച ഇറാന്റെ അംബാസഡര്‍ അലിറേസ എനായാതി, തീര്‍ഥാടകരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.

ഈ വർഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി 30,000 തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തുന്നത്. ഓരോ തീര്‍ഥാടകനും ഹജ്ജില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ ഔദ്യോഗിക അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്ന് ഇറാന്റെ ഹജ്ജ് സംഘടനയിലെ ഡെപ്യൂട്ടി അക്ബര്‍ റെസായി വ്യക്തമാക്കി.

Photo and News Source: Siraj Live