കോഴിക്കോട് കാലിക്കറ്റ് ടവറിൽ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്‌റസകളിലെ 100% വിജയികളുടെ സംഗമം പ്രൗഢമായി നടന്നു. പൂര്‍ണ മാർക്ക് നേടിയ വിദ്യാർത്ഥികളും അവരെ പരിശീലിപ്പിച്ച അധ്യാപകരും ബോർഡിന്റെ മെഡലുകളും സർട്ടിഫിക്കറ്റുകളും സ്വീകരിച്ചു. തക്ബീർ മുഴക്കലോടെ ആഘോഷിച്ച സംഗമം ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർത്ഥന നയിച്ചു.

സ്മാർട്ട് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച മദ്‌റസകൾക്ക് ഷീൽഡുകളും വിതരണം ചെയ്തു. വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, എസ് ജെ എം സെക്രട്ടറി അബൂ ഹനീഫൽ ഫൈസി, പ്രൊഫസർ കെ എം റഹീം എന്നിവർ പ്രസംഗിച്ചു. അബ്ദുല്‍ കരീം ഹാജി കാരത്ത് മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

Photo and News Source: Siraj Live