അബുദാബി: ആഗോള ഊർജ്ജ വിപണിയെയും ഭൂമിശാസ്ത്ര രാഷ്ട്രീയത്തെയും മാറ്റിമറിക്കുന്ന തീരുമാനമായി യുഎഇ ഒപെക് വിട്ടു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ നിന്നുള്ള യുഎഇയുടെ പിന്മാറ്റം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉൽപ്പാദക രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയായി.

ഗൾഫ് മേഖലയിലെ ശക്തിയായ യുഎഇ, ഒപെക്കിലെ സ്വാധീനമുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഉൽപ്പാദന ക്വാട്ടകളോടും നയങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇറാൻ-യുഎസ് യുദ്ധം മൂലമുണ്ടായ പ്രതിസന്ധി കാലത്താണ് ഈ തീരുമാനം.

യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് ആക്രമണങ്ങൾ ഉണ്ടായിട്ടും മേഖലയിലെ സഖ്യകക്ഷികൾ നിശബ്ദത പാലിച്ചു. സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാനും വിപണിയിൽ സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാനുമാണ് യുഎഇ ശ്രമിക്കുന്നത്.

Photo and News Source: Kvartha