കൊല്ലം ജില്ലയിലെ തെന്മലയിൽ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം. വിറക് ശേഖരിക്കാന്‍ പോയവരാണ് ഇവിടെ അസ്ഥികൂടം കണ്ടത്. ഒരു വര്‍ഷം മുന്‍പ് കാണാതായ വ്യക്തിയുടേതാകാനാണ് സംശയം. തെന്മല ഡാം ജംഗ്ഷന് സമീപത്തെ ഉന്നതിയോട് ചേര്‍ന്ന വനപ്രദേശത്തായിരുന്നു കണ്ടെത്തല്‍.

പുരുഷന്റെ അസ്ഥികൂടമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സമീപത്ത് ചെരിപ്പും വസ്ത്രങ്ങളുമുണ്ട്. ഒരു മരത്തില്‍ ദ്രവിച്ച തുണിയും കണ്ടെത്തിയതോടെ തൂങ്ങി മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കാണാതായ വ്യക്തിയുടെ അന്വേഷണം നടന്നുവരികയായിരുന്നു. ഈ അസ്ഥികൂടം അവരുടേതാകാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷണം തുടരുന്നു.

Photo and News Source: Janmabhumi