സിംഗപ്പൂരിൽ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാർക്ക് വലിയ അവസരം. സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് വഴി 50 ജോലി നിയമനങ്ങൾ. പത്താം ക്ലാസ് പാസായ പുരുഷന്മാർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, എർത്ത് മൂവിംഗ് ജോലികളിൽ പരിചയവും ആവശ്യമാണ്. ഹൈഡ്രോളിക് എക്സ്കവേറ്റർ ഓപ്പറേഷൻ കോഴ്‌സിന്റെ SEC, CSC അല്ലെങ്കിൽ REO സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 22 മുതൽ 35 വയസ് വരെ. അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധം.
മാസശമ്പളം: സിംഗപ്പൂർ ഡോളർ 728 മുതൽ 780 വരെ (53,900 മുതൽ 58,000 രൂപ വരെ). ഓവർടൈം മണിക്കൂറിന് അടിസ്ഥാന നിരക്കിന്റെ 1.5 മടങ്ങ്. മാസത്തിൽ 72 മണിക്കൂർ വരെ ഓവർടൈം ലഭിക്കും. ജോലി ദിവസങ്ങൾ: തിങ്കൾ മുതൽ ശനി വരെ, ദിവസവും 8 മണിക്കൂർ. വാർഷികവും പൊതു അവധികളും സിംഗപ്പൂർ തൊഴിൽ നിയമപ്രകാരം ലഭിക്കും. കരാർ കാലാവധി 2 വർഷം. തുടർന്ന് 2 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 4. ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്.
Photo and News Source: Samakalika Malayalam










