കോഴിക്കോട് വിപണികളിൽ ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നു. ചെറുകിട വിപണിയിൽ ഒരു കിലോയ്ക്ക് 240 രൂപയാണു വില. വലിയ വിപണികളിൽ 170 മുതൽ 200 രൂപ വരെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 60 മുതൽ 70 രൂപയായിരുന്നു വില. കൊടും ചൂടോടെ ചെറുനാരങ്ങയുടെ ആവശ്യം വർദ്ധിച്ചു. എന്നാൽ വിളവെടുപ്പ് കുറഞ്ഞതും നാരങ്ങയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
വ്യാപാരികൾ പറയുന്നത്, വില കൂടിയതോടെ ലൈം ജ്യൂസ്, സര്‍ബത്ത്, നാരങ്ങാ സോഡ തുടങ്ങിയ പാനീയങ്ങളുടെ വില്പന നിർത്തേണ്ടി വരുമെന്നാണ്. ശീതളപാനീയ കടകളിൽ തിരക്ക് കൂടിയതോടെ ചെറുനാരങ്ങയുടെ ഉപയോഗവും വർദ്ധിച്ചു. പ്രധാനമായും കേരളത്തിലേക്ക് നാരങ്ങയെത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. വേനൽ കടുത്തതോടെ തമിഴ്‌നാട്ടിൽ ഉല്‍പ്പാദനം കുറഞ്ഞതും വിലക്കു കാരണമായി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പും ലോഡ് ശേഖരണവും ഉല്‍പ്പാദനത്തെ ബാധിച്ചു.
Photo and News Source: Siraj Live










