ഇന്നത്തെ ഹർത്താലുമായി ബന്ധപ്പെട്ട് 29 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ദളിത് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധമുയർന്നിരുന്നു. ജാതി അധിക്ഷേപം നേരിട്ട നിതിൻ രാജിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പന്ത്രണ്ട് മണിക്കൂർ ഹർത്താൽ ആഹ്വാനം ചെയ്തത്. കേസ് അവധിക്കു ശേഷം കോടതി പരിഗണിക്കും.
Photo and News Source: 24 News










