ജക്കാർത്തയിലെ ‘ലിറ്റിൽ അരീഷ’ ഡേ കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പോലീസ് റെയ്ഡ് വെളിപ്പെടുത്തി. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ കൈകാലുകൾ കെട്ടിയിട്ടും, വായ മൂടിക്കെട്ടിയുമാണ് പീഡിപ്പിച്ചിരുന്നത്. മൂന്ന് മീറ്റർ വീതിയുള്ള ചെറിയ മുറികളിൽ ഇരുപതോളം കുട്ടികളെ അടച്ചിടുകയും ചെയ്തിരുന്നു. 103 കുട്ടികളിൽ പകുതിയിലധികം പേരും ക്രൂരമായ അവഗണനയുടെയും മർദ്ദനത്തിന്റെയും ഇരയായി.

രക്ഷിതാക്കൾ മാതാപിതാക്കൾ ചോദിച്ചപ്പോൾ, ജീവനക്കാർ ‘കുട്ടികൾ സ്വയം വീണു’ എന്നായിരുന്നു മറുപടി. എന്നാൽ സെന്ററിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികൾ അസാധാരണമായ വിശപ്പ് പ്രകടിപ്പിച്ചിരുന്നു. കുട്ടികളുടെ ശരീരത്തിൽ കാണപ്പെട്ട പരിക്കുകൾ ഈ മറുപടിയെ തള്ളിക്കളയുകയും ചെയ്തു. ദൃശ്യങ്ങൾ കണ്ട് രക്ഷിതാക്കൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി.

ഡേ കെയർ പ്രിൻസിപ്പൽ, ഫൗണ്ടേഷൻ തലവൻ, കെയർ ടേക്കർമാർ ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. സംഭവം ഇന്തോനേഷ്യയിൽ വൻ കോലാഹലമുണ്ടാക്കിയിട്ടുണ്ട്.

Photo and News Source: Janam TV