ഷിയാസ് കരീമിനെതിരെ ലൈംഗിക-സാമ്പത്തിക ചൂഷണ പരാതിയില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്സ് റെക്കോര്‍ഡുകളും പരാതിക്കാരി പങ്കുവച്ചു. 'മോന്തയ്ക്കിട്ട് അടിക്കൂട്ടാ', 'നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ' എന്നീ ഭീഷണിയോടൊപ്പം, ജിം നവീകരണത്തിനായി ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നതും ഓഡിയോയിലുണ്ട്. തന്റെ ചിത്രങ്ങള്‍ സ്റ്റാറ്റസിലിടരുതെന്നും അത് പണിയാകുമെന്നുമുള്ള മുന്നറിയിപ്പും ഉൾപ്പെടുന്നു.

സാമ്പത്തിക തട്ടിപ്പിനായി പണം അക്കൗണ്ട് വഴി അയച്ചാല്‍ ബാങ്കുകാര്‍ സോഴ്‌സ് ചോദിക്കുമെന്നും, നേരിട്ട് പൈസ തന്നാല്‍ മതി എന്നും ഷിയാസ് നിർദ്ദേശിച്ചതായി പരാതിക്കാരി വെളിപ്പെടുത്തി. കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലുകളില്‍ കൊണ്ടുപോയി ശാരീരിക ഉപദ്രവം നടത്തിയെന്നും പരാതിയുണ്ട്. 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവും ഉയരുന്നു.

Photo and News Source: Malayali Life