ബോളിവുഡിലെ സൂപ്പർഹിറ്റായ '3 ഇഡിയറ്റ്സ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. രാജ് കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2009-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ തുടർച്ചയെക്കുറിച്ച് ആമിർ ഖാൻ സ്ഥിരീകരിച്ചു. താൻ കഥ കേട്ടതും മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമർ ഉജാലയുമായുള്ള അഭിമുഖത്തിൽ ആമിർ, തിരക്കഥ പൂർത്തിയായിട്ടില്ലെന്നും 10 വർഷം കഴിഞ്ഞുള്ള കഥയായിരിക്കുമെന്നും വെളിപ്പെടുത്തി. ആദ്യഭാഗത്തിലെ തമാശ കുറച്ചെങ്കിലും രണ്ടാം ഭാഗത്തും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ആമിർ ഖാനൊപ്പം ആർ.
മാധവൻ, ഷർമൻ ജോഷി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നായികയായി കരീന കപൂർ തുടരുന്നു.
Photo and News Source: Janmabhumi










