മൂക്കിന്റെയും സൈനസുകളുടെയും ഭിത്തികളിൽ ഉണ്ടാകുന്ന വളർച്ചയാണ് മൂക്കിലെ ദശ. ഇത് അലർജി അല്ലെങ്കിൽ അണുബാധ മൂലം ഉണ്ടാകാം. തുടർച്ചയായ ജലദോഷം, മൂക്കിൽ നിന്ന് വെള്ളം പോകുക, നിറമുള്ള കഫം വരുക എന്നിവ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
പ്രധാന ലക്ഷണങ്ങളിൽ തുമ്മൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തലവേദന എന്നിവ ഉൾപ്പെടുന്നു. പ്രത്യേകിച്ചും സൈനസുകളുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ തലവേദന ഉണ്ടാകാം. മണം തിരിച്ചറിയാനുള്ള കഴിവ് കുറയുകയും ചെയ്യും.
ചിലപ്പോൾ ചെവിയിലും വേദന ഉണ്ടാകാം. ഉറക്കത്തിൽ കൂര്‍ക്കം വലിക്കുക, മുഖത്ത് വേദനയും ഭാരവും എന്നിവയും കാണപ്പെടുന്നു. ഈ ലക്ഷണങ്ങൾ മൂക്കിലെ ദശ വലുതാകുമ്പോൾ കൂടുതൽ ശക്തമാകുന്നു.
Photo and News Source: Sathyam Online










