അടിമാലിയിൽ (ഇടുക്കി) പഞ്ചായത്തംഗം ധന്യ ഗണേശനെ അവശനിലയിൽ കണ്ടെത്തിയ സംഭവം സംബന്ധിച്ച അന്വേഷണം തീവ്രമാകുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 2 മണിക്കൂറിനുശേഷവും സംസാരിക്കാൻ കഴിയാതിരുന്ന ധന്യ, ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പരസ്പരവിരുദ്ധമായ വാക്കുകളാണു പുറപ്പെടുവിക്കുന്നത്. വീട്ടിൽ നിന്ന് 1. 5 കിലോമീറ്റർ അകലെയുള്ള അൻപതാംമൈലിലെ ആൾത്താമസമില്ലാത്ത വീട്ടിന്റെ ശുചിമുറിയിൽ നിന്നാണു കണ്ടെത്തിയത്. വർഷങ്ങൾക്കു മുമ്പ് കുത്തേറ്റു മരിച്ച ലക്ഷ്മണന്റെ വീടായിരുന്നു അത്. ശുചിമുറിയിൽ നിലത്തു വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു ധന്യ.
മൂന്നാർ പോലീസ് നായയെ ഉപയോഗിച്ചാണു പരിശോധന നടത്തിയത്. അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ധന്യയ്ക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നില്ലെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നു. ഇന്ന് ധന്യയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.
Photo and News Source: Newsthen










