എറണാകുളത്ത് കൊടുംചൂട് സഹിക്കാനാവാതെ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര് മുങ്ങിമരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മല്‍, അജ്സല്‍ എന്നിവരാണ് മരണപ്പെട്ടത്. ഒഴുക്കില്‍പെട്ട മൂന്നാമന് കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കൂവപ്പടി ചെറുകുന്നം കെഎംസി കോളജിലെ ആറ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനെത്തി. ഹര്‍ത്താലായതിനാല്‍ കോളജിന് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലിലെ കുട്ടികള്‍ ചൂട് സഹിക്കാനാകാതെ കനാലിലിറങ്ങി. മൂന്നുപേര് കുളിക്കാനിറങ്ങിയപ്പോൾ പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.
ഷട്ടര്‍ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കുണ്ടായി. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടു. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Photo and News Source: Siraj Live









