ചൈനീസ് കായികവസ്ത്ര ബ്രാൻഡായ ആന്റാ സ്പോർട്സ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും കടക്കുന്നു. 2020-ൽ ഇന്ത്യയിൽ സ്റ്റോർ ആരംഭിച്ചെങ്കിലും ബന്ധം വഷളായതിനെ തുടർന്ന് അടച്ചിരുന്നു. ഇപ്പോൾ ബ്രാൻഡ്മാൻ റീട്ടെയിൽ ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ ഗുരുഗ്രാമിൽ ആദ്യ ഷോറും അടുത്ത മാസം തുറക്കാനാണ് പദ്ധതി. 2027 മാർച്ചോടെ രാജ്യത്ത് പത്ത് സ്റ്റോറുകൾ തുടങ്ങാനുള്ള ലക്ഷ്യവുമുണ്ട്. ശരാശരി 8,000 രൂപ വിലയുള്ള ഉത്പന്നങ്ങളാണ് വിപണിയിലിറക്കാനുള്ളത്.
ആന്റാ സ്പോർട്സ് ഇന്ത്യൻ വിപണിയുടെ വലിയ സാധ്യത തിരിച്ചറിഞ്ഞാണ് തിരികെയെത്തുന്നത്. അടുത്ത കാലത്ത് പ്യൂമയുടെ 29% ഓഹരികൾ വാങ്ങിയതിലൂടെ ആന്റാ സ്പോർട്സ് ആഗോള വിപണിയിൽ ശക്തി പ്രാപിച്ചു. ഏകദേശം 1.8 ബില്യൺ ഡോളറിന്റെ ഈ ഇടപാട് കമ്പനിയെ പ്യൂമയുടെ ഏറ്റവും വലിയ ഓഹരി ഉടമയാക്കി. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതോടെ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചു.
ഡൽഹി-ബീജിംഗ് നേരിട്ടുള്ള വിമാനസർവീസുകളും പ്രാദേശിക പങ്കാളിത്തവും ബന്ധം മെച്ചപ്പെടുത്തി. ഇന്ത്യൻ സ്പോർട്സ്‌വെയർ വിപണിയിൽ ആന്റാ സ്പോർട്സിന്റെ വരവ് മത്സരത്തെ കൂടുതൽ തീവ്രമാക്കും.
Photo and News Source: Dhanam









