തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം കടുത്തുകൊണ്ടിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് റിപ്പോർട്ടുണ്ട്. മലയോര മേഖല ഒഴികെയുള്ള ജില്ലകളിൽ ഉഷ്ണതരംഗ സാഹചര്യമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി രേഖപ്പെടുത്താൻ സാധ്യത. കൊല്ലത്തു 39 ഡിഗ്രിയും, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ 38 ഡിഗ്രിയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 37 ഡിഗ്രിയും, തിരുവനന്തപുരത്ത് 36 ഡിഗ്രിയും താപനില ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയേക്കാളും 3 മുതൽ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത.
ഇതിനിടയിൽ, കണ്ണൂരിലും പാലക്കാട്ടിലും രണ്ടുപേർക്ക് സൂര്യാതപം മൂലം പൊള്ളലേറ്റു. സൂര്യാഘാതം സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ച ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ്.
Photo and News Source: Kerala Online News










