വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-നും ഹയർസെക്കൻഡറി ഫലം മെയ് 22-നും പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചു. പരീക്ഷ ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് അവസാനവാരത്തോടെ പുനർ മൂല്യനിർണയ ഫലവും പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-ന് പ്രഖ്യാപിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പരീക്ഷ മൂല്യനിർണയത്തിൽ രണ്ടായിരത്തിൽ അധികം അധ്യാപകർ പങ്കെടുക്കുന്നില്ല. കർശന നിലപാടുകൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകർ ക്ലാസ് തടസ്സപ്പെടുത്തിയിട്ടില്ലെന്നും എല്ലായിടത്തും കൃത്യമായി ക്ലാസ്സുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. ഏതെങ്കിലും സ്കൂളിൽ പഠന പിന്തുണ ക്ലാസ്സുകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും മന്ത്രി മറുപടി നൽകി.
Photo and News Source: Kairali News










