കൊച്ചി: സംസ്ഥാനത്തെ സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. രാവിലെ 520 രൂപ കുറഞ്ഞ വില ഉച്ചയ്ക്ക് ശേഷം 800 രൂപ കൂടി താഴ്ന്ന് 1,11,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,925 രൂപയാണ് നിലവിലെ വില. ഗ്രാമിന് 100 രൂപയാണ് കുറവ്. എണ്ണവില 110 ഡോളറിന് മുകളിലായി തുടരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 111. 25 ഡോളറായി ഉയർന്നതോടെയാണ് സ്വർണവിലയില്‍ ഇടിവുണ്ടായത്. 2. 85 ശതമാനം വർദ്ധനയാണ് എണ്ണവിലയിലുള്ളത്.
പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയെ സ്വാധീനിക്കുന്നു. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ ഏറ്റവും ഉയർന്ന റെക്കോർഡ്. ഡിസംബർ 23-ന് പവന് വില ആദ്യമായി ലക്ഷം രൂപ കടന്നിരുന്നു.
Photo and News Source: Samakalika Malayalam










