ന്യൂഡൽഹി : ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിയിലേക്ക് മാറ്റാൻ ഇന്ത്യ തയ്യാറാകുകയാണ്. യുഎസ് ഉപരോധ ഇളവ് അവസാനിച്ചതോടെയാണ് ഈ നടപടി. ഉപരോധവും മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങളും തുറമുഖത്തിന്റെ പ്രവർത്തനത്തെ തകിടം മറിച്ചിരുന്നു. യുഎസ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഇളവ് നീട്ടുന്നതിൽ യാതൊരു തീരുമാനവും ഉണ്ടായില്ല.

ഇറാനുമായും യുഎസുമായും ഇപ്പോഴും ചർച്ച തുടരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ ഉദ്യോഗസ്ഥരെ പിൻവലിക്കാൻ തുടങ്ങിയിരുന്നു. ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. പദ്ധതിയിൽ നിന്നു പിൻമാറുന്നുവെന്ന സൂചന വ്യക്തമായിരുന്നു.

2003 മുതൽ ഇന്ത്യയാണ് ചബഹാർ തുറമുഖത്തിന്റെ വികസനം നടത്തുന്നത്. 2018-ൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയപ്പോൾ ചബഹാറിനെ ഒഴിവാക്കിയിരുന്നു. ഏപ്രിൽ 26 വരെ ഇളവ് നൽകിയിരുന്നെങ്കിലും ഇപ്പോൾ അത് ഇല്ല. ഇതുവരെ 12 കോടി ഡോളർ നിക്ഷേപിച്ച ഇന്ത്യയ്ക്ക്, പാക്കിസ്ഥാനെ ആശ്രയിക്കാതെ മധ്യേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ ഈ തുറമുഖം സഹായകരമായിരുന്നു.

Photo and News Source: Newsthen