അരാരിയിൽ നിന്നുള്ള 155 ബിഹാർ കുട്ടികളെ പഠനത്തിനായി മഹാരാഷ്ട്രയിലേക്കും കർണാടകയിലേക്കും പോകവെ മധ്യപ്രദേശിൽ റെയിൽവേ പോലീസ് തടഞ്ഞു. ബാലവേല സംശയിച്ച് കുട്ടികളെ 14 ദിവസത്തോളം ജബൽപൂർ, കട്‌നി ഷെൽട്ടർ ഹോമുകളിൽ അടച്ചുവെച്ചു. മാതാപിതാക്കൾ ഇത് വർഗീയ വിവേചനമെന്നും, തങ്ങളുടെ മക്കൾ വർഷങ്ങളായി കർണാടകയിലും മഹാരാഷ്ട്രയിലുമുള്ള മദ്രസകളിലും സ്കൂളുകളിലും പഠിക്കുന്നവരാണെന്നും ആവർത്തിച്ചു. മുസ്ലീം കുട്ടികളെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണെന്നും, മതിയായ രേഖകൾ ഹാജരാക്കിയിട്ടും വിട്ടയക്കാൻ വൈകിപ്പിച്ചത് ബോധപൂർവ്വമാണെന്ന് ആരോപിച്ചു.
കുട്ടികളുടെ മാനസിക ആരോഗ്യത്തിന് കളങ്കമുണ്ടാക്കിയെന്നും മാതാപിതാക്കൾ പരാതിപ്പെട്ടു. കുട്ടികളെ കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തതെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്‌പെക്ടർ സൂചിപ്പിച്ചു. അധ്യാപകരെതിരെ കുട്ടികളെ കടത്തിയെന്നാരോപിച്ച് കേസ് ഫയൽ ചെയ്തു.
Photo and News Source: Sathyam Online










