കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിൽ വെള്ളം കോരുന്ന കയറിൽ ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. കയ്യിൽ തട്ടിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടെത്തിയ വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ അംഗമായ ബാബു എള്ളങ്ങൽ പാമ്പിനെ പിടികൂടി.

പയ്യന്നൂരിൽ പടന്നയ്ക്കടുത്ത് അറവഞ്ചാലിൽ മൂർഖൻ പാമ്പിനെ പിടികൂടി. വിറകുപുരയിൽ വിറകെടുക്കുന്നതിനിടെയായിരുന്നു സംഭവം. സ്നേക്ക് റെസ്ക്യൂവർ എത്തി പാമ്പിനെ മാറ്റിയതോടെ വീട്ടുകാർക്ക് ആശ്വാസമായി.

പാലായിൽ രണ്ടുപേർക്ക് പാമ്പുകടി. രാമപുരം സ്വദേശിനി അനിത ബാബുവിനെ (54) കാലിൽ പാമ്പ് കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് ആനിയമ്മ തോമസിനും (74) പറമ്പിൽ കള പറിക്കുന്നതിനിടെ പാമ്പുകടിയേറ്റു. ജനവാസ മേഖലകളിൽ പാമ്പ് ശല്യം വർധിക്കുന്നതിനാൽ വനംവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Photo and News Source: Kvartha