ശ്രീനഗറിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടുപേർ പാകിസ്ഥാൻ ഭീകരരാണെന്ന് പോലീസ് സൂചിപ്പിച്ചു. യുഎപിഎ നിയമപ്രകാരം കേസെടുത്തു.
മുഹമ്മദ് ഷാഫി ഭട്ട്, ഹാദി ഖാദിർ, മുഹമ്മദ് ജമാൽ മിർ, മെഹ്‌റാജുദ്ദീൻ ദാർ, ഫയാസ് അഹമ്മദ് ദാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും കൈബോംബുകൾ, വെടിയുണ്ടകൾ, മൊബൈൽ ഫോണുകൾ, കുറ്റകരമായ രേഖകൾ എന്നിവ കണ്ടെത്തി.
ശ്രീനഗറിലെ പന്തചൗക്ക് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ തകര്‍ത്ത ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഭാഗമായിരുന്ന ഇവർ വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ ഒളിവിലായിരുന്നു.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇവരെ കസ്റ്റഡിയില്‍ എടുത്തു. സംഘത്തിലെ ഉമർ എന്നയാളെ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായും പോലീസ് കണ്ടെത്തി. ഇയാള്‍ ഇന്തോനേഷ്യ വഴി സൗദി അറേബ്യയിലേക്ക് കടന്നതായി വിവരം.
ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളങ്ങളെയും സഹായകർക്കെയും എതിരെ പോലീസ് ശക്തമായ നടപടി തുടരുന്നു.
Photo and News Source: Sathyam Online









