കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു. ഇപ്പോൾ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,200 രൂപയാണ്. ഗ്രാം വില 65 രൂപ ഇടിഞ്ഞ് 14,025 രൂപയായി. എണ്ണവില ഉയർന്നതിനെ തുടർന്ന് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിനടുത്തെത്തി. നിലവിൽ 106 ഡോളറിന് മുകളിലാണ് എണ്ണവില. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയെ സ്വാധീനിക്കുന്നു.
ജനുവരി 29-ന് 1,31,160 രൂപയായിരുന്നു സ്വർണ്ണവിലയിലെ റെക്കോർഡ്. ഡിസംബർ 23-ന് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നു.
Photo and News Source: Samakalika Malayalam










