വാഷിങ്ടണിൽ നടന്ന സംഭവത്തിൽ പ്രതിയായ കോൾ തോമസ് അലന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കടുത്ത സന്ദേശങ്ങളുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. 31 കാരനായ കോള്‍, കാലിഫോര്‍ണിയ സ്വദേശിയും എഞ്ചിനീയറുമാണ്. 2022 വരെ ഗെയിമിങുമായി ബന്ധപ്പെട്ട പോസ്റ്റുകളായിരുന്നു. എന്നാൽ 2024 മുതല്‍ ട്രംപിനെ വിമര്‍ശിക്കുന്ന പോസ്റ്റുകളും ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തുന്ന കുറിപ്പുകളും പങ്കുവെച്ചു. ബട്‌ലറിലെ വധശ്രമം നാടകമാണെന്നും അദ്ദേഹം കുറിപ്പിട്ടു. തോക്ക് വാങ്ങാനുള്ള ശുപാർശകളുമുള്ള പോസ്റ്റുകളും കോളിന്റെ അക്കൗണ്ടിലുണ്ട്.
2025 ഡിസംബറിലെ ഒരു പോസ്റ്റില്‍, തോക്ക് വാങ്ങാനുള്ള മികച്ച ദിവസങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ശനിയാഴ്ച രാത്രി 8. 30-ന് (ഞായറാഴ്ച 6. 50 IST) വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട വാർത്ത പുറത്തിറങ്ങി.
Photo and News Source: Mathrubhumi










