തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് ദളിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചു. ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമായിരുന്നു പ്രതിഷേധത്തിന്റെ മുഖ്യ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും കടകൾ അടയ്ക്കുകയും ചെയ്തു. ചെറിയ തോതിലുള്ള സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും കെഎസ്ആർടിസി ബസ് ടെർമിനലിലും പ്രതിഷേധ മാർച്ചുകൾ നടന്നു.

തൊടുപുഴ, കട്ടപ്പന, കുമളി എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പോലീസ് ഇടപെട്ടു വാഹനങ്ങൾ കടത്തിവിടുകയുണ്ടായി. കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാളയിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ തടഞ്ഞ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം മുളവനയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. വാഹന ഉടമകളുമായി വാക്കേറ്റം ഉണ്ടായി.

Photo and News Source: Janam TV