നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പിറന്നാളാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു. പിറന്നാൾ ദിനത്തിൽ ഭാര്യ എലിസബത്ത് സാമുവൽ ഒരു വിഡിയോ പങ്കുവച്ചു. ‘ഹാപ്പി ബർത്ത് ഡേ അപ്പാ. ഇനി പാടരുത്. അല്ലെങ്കിൽ ഞങ്ങൾ വാ കെട്ടിവയ്ക്കും’ എന്ന കമന്റോടെയാണ് വിഡിയോ പങ്കുവച്ചത്.
വിഡിയോയിൽ ബേസിൽ ഇംഗ്ലീഷ് ഗാനം ഉറക്കെ പാടുന്നതും മകൾ ഹോപ്പ് പാട്ട് കേൾക്കുന്നതും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’ എന്ന് ഹോപ്പ് പറയുന്നു. ഇതുകേട്ട ബേസിൽ ചിരിക്കുന്നു. എലിസബത്ത് ചോദിച്ചപ്പോൾ ‘ആം’ എന്ന് ഹോപ്പ് മറുപടി പറയുന്നു.
എലിസബത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ കമന്റുകൾ ആരാധകർ പങ്കുവച്ചു. അതിരടി എന്ന ചിത്രം അടുത്തിടെ ബേസിലിന്റെ പേരിൽ പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. മെയ് 14 ന് ചിത്രം റിലീസ് ചെയ്യും.
Photo and News Source: Samakalika Malayalam










