ന്യൂഡൽഹി: രാജ്യത്ത് 2020-2021 കാലയളവിൽ 88 കടുവകൾ മരണമടഞ്ഞിട്ടുണ്ട്. ഈ മരണങ്ങളിലെ ദുരൂഹതയാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്ക് (എൻടിസിഎ) ഇതുവരെ മരണകാരണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.

സാധാരണയായി വാർദ്ധക്യം, ഇരപിടിയന്മാരുടെ ഏറ്റുമുട്ടൽ എന്നിവയാണ് കടുവ മരണങ്ങൾക്ക് കാരണമാകാറുള്ളത്. എന്നാൽ റിപ്പോർട്ടിൽ ഉൾപ്പെട്ട 88 കേസുകളിൽ സ്വാഭാവികമോ അസ്വാഭാവികമോ എന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൂടുതൽ കടുവ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മരണകാരണങ്ങൾ കണ്ടെത്താനുള്ള എൻടിസിഎയുടെ അന്വേഷണം തുടരുകയാണെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവം തിരിച്ചടിയാകുന്നു. ഇന്ത്യയിലെ കടുവ സങ്കേതങ്ങളിലെ സുരക്ഷയെയും നിരീക്ഷണ സംവിധാനങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ വിവരാവകാശ രേഖ തുടക്കമിട്ടിരിക്കുന്നു. വിദഗ്ധർ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു.

Photo and News Source: Kerala Online News