മാലിയിലെ പ്രതിരോധ മന്ത്രി ജനറൽ സാദിയോ കാമറ ശനിയാഴ്ച നടന്ന ചാവേർ കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡാക്കറിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെയായിരുന്നു ആക്രമണം. വിഘടനവാദികളും അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പായ ജെഎൻഐഎമ്മും ചേർന്നാണ് ആക്രമണം നടത്തിയത്.

ആക്രമണകാരികളുമായി ഏറ്റുമുട്ടിയ കാമറ മരണത്തിന് മുമ്പ് പലരെയും വധിച്ചതായി മന്ത്രാലയം അവകാശപ്പെട്ടു. ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബമാകോയിൽ മൂന്ന് ദിവസത്തെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.

വടക്കൻ മാലിയിലെ കിദാൽ നഗരം വിഘടനവാദി ഗ്രൂപ്പായ അസവാദ് ലിബറേഷൻ ഫ്രണ്ട് തിരിച്ചുപിടിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് മാലിയൻ സൈന്യവും റഷ്യൻ ആഫ്രിക്ക കോർപ്‌സ് സൈനികരും അവിടെനിന്ന് പിൻവാങ്ങി. സൈന്യം തെക്ക് ഭാഗത്തേക്ക് മാറിയതായി ജനറൽ ഔമർ ദിയാര സ്ഥിരീകരിച്ചു.

Photo and News Source: Janam TV