ശ്രീനഗറിൽ: ജമ്മു കശ്മീരിലെ ഡോഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടി എം.എൽ.എ മെഹ്‌രാജ് മാലിക്കിനെതിരെയുള്ള പൊതു സുരക്ഷാ നിയമം (പി.എസ്.എ) ഹൈക്കോടതി റദ്ദാക്കി. സെപ്റ്റംബർ 8-ന് ഡോഡ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് നിയമപരമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് യൂസഫ് വാനി അഭിപ്രായപ്പെട്ടു. മെഹ്‌രാജ് മാലിക്കിനെ ഉടൻ തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ക്രമസമാധാന പ്രശ്‌നങ്ങൾ മാത്രമാണെന്നും പൊതു ക്രമത്തെ ബാധിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തടങ്കലിനായി പോലീസ് ചൂണ്ടിക്കാണിച്ച എഫ്.ഐ.ആറുകൾ പഴക്കമുള്ളതും നിലവിലെ സാഹചര്യവുമായി ബന്ധമില്ലാത്തതുമായിരുന്നു. ഭരണഘടനയുടെ 22(5) അനുച്ഛേദപ്രകാരം, തടങ്കലിനുള്ള രേഖകൾ പ്രതിക്ക് നല്‍കിയില്ലെന്നും കോടതി വ്യക്തമാക്കി.
തടങ്കൽ ഉത്തരവ് തയ്യാറാക്കുമ്പോൾ പോലീസ് സ്വന്തമായി ചിന്തിച്ചില്ലെന്നും രേഖകൾ അതേപടി പകര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മെഹ്‌രാജ് മാലിക്കിന്റെ തടങ്കല് നിയമത്തിന്റെ ദുരുപയോഗമായിരുന്നുവെന്ന് പ്രതികരിച്ചു. കോണ്‍ഗ്രസ് പാർട്ടിയും ഈ വിധിയെ അഭിനന്ദിച്ചു.
Photo and News Source: Sathyam Online










