പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ കോഴിക്കോട് പൊലീസ് കേസെടുത്തു. പ്രവാസി യുവതിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമായിരുന്നു കേസ്.

യുവതി ജിം നവീകരിക്കുന്നതിനായി ഷിയാസിന് വന്‍ തുക നൽകിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ഗദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കം തെളിവുകളായി സമർപ്പിച്ചിട്ടുണ്ട്.

മുന്‍പും ഷിയാസിനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസ് കേസെടുത്തിരുന്നു. 11 ലക്ഷം രൂപയിലധികം തട്ടിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോൾ നടക്കുന്ന കേസും ഇതേ രീതിയിലാണ്.

Photo and News Source: Kerala Online News