ചായപ്പലഹാരം തയ്യാറാക്കുന്നതിനുള്ള ലളിതമായ ഒരു മാർഗ്ഗമാണ് ഇത്. അര kilogram കൂന്തൾ നന്നായി വൃത്തിയാക്കിയശേഷം ചെറിയ കഷണങ്ങളാക്കുക. തുടർന്ന് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.

ചെറുതായി അരിഞ്ഞ ചച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. തുടർന്ന് മസാലക്കൂട്ടിൽ ചിരകിയ തേങ്ങ ചേർത്ത് വഴറ്റിയെടുക്കുക. ഈ മിശ്രിതം പാകമാവുമ്പോൾ വാങ്ങിവെക്കുക.

കൂന്തളിന്റെ തലഭാഗം അരിഞ്ഞ് മാറ്റി, മസാലക്കൂട്ട് നിറച്ച ശേഷം ടൂത്ത്പിക് കൊണ്ട് യോജിപ്പിക്കുക. അപ്പച്ചെമ്പിൽ വേവിച്ചെടുക്കുക. തണുത്തതിന് ശേഷം മുളക്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്ത് അലങ്കരിച്ച് ചൂടോടെ കഴിക്കാം. രുചിയും ഗുണവും ഒരുപോലെ ഉള്ള ഈ പലഹാരം അരമണിക്കൂർ കൊണ്ട് തയ്യാറാക്കാം.

Photo and News Source: Kerala Online News