മെയ് 1 മുതൽ എൽപിജി സിലിണ്ടർ ബുക്കിംഗിൽ വലിയ മാറ്റങ്ങൾ വരുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ വിതരണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നുണ്ട്.

നഗരപ്രദേശങ്ങളിൽ രണ്ട് ബുക്കിംഗുകൾക്കിടയിലുള്ള ഇടവേള 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തി. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി നിശ്ചയിച്ചു. ഉപഭോക്താക്കൾക്ക് സിലിണ്ടർ റീഫിലിൽ കാലതാമസം ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടിവരും.

OTP അധിഷ്ഠിത ഡെലിവറി സംവിധാനം കൂടുതൽ കർശനമാക്കിയിട്ടുണ്ട്. സിലിണ്ടർ കൈപ്പറ്റുമ്പോൾ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP ഡെലിവറി ഏജന്റുമായി പങ്കിടേണ്ടതുണ്ട്. PMUY ഗുണഭോക്താക്കൾക്ക് ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ സാമ്പത്തിക വർഷത്തിലും ഒരിക്കൽ ഈ പ്രാമാണീകരണം പൂർത്തിയാക്കിയാൽ മാത്രമേ സബ്‌സിഡി ലഭിക്കൂ.

Photo and News Source: Kerala Online News