പത്തനംതിട്ടയിൽ ചെറുനാരങ്ങയുടെ വില കുതിച്ചുകയറി. ഒരു കിലോയ്ക്ക് 270 രൂപയായി. ചില്ലറ കടകളിൽ കാൽ കിലോയ്ക്ക് 70 രൂപയാണ് വില. ഒരു മാസം മുമ്പ് കിലോ 100 രൂപയ്ക്ക് താഴെയായിരുന്നു. വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങ വില ഒരാഴ്ചയിൽ 200 രൂപയായി ഉയർന്നു. വേനൽ ചൂടിൽ ദാഹം മാറ്റാൻ നാരങ്ങാവെള്ളം കുടിക്കാനുള്ള ആഗ്രഹം വർധിച്ചതോടെ നാരങ്ങാവില കൂടിയതാണ്. നാരങ്ങാവെള്ളത്തിന് 20-25 രൂപയായി വില ഉയർന്നു.

ഒരു നാരങ്ങ മുറിച്ച് രണ്ട് ഗ്ലാസുകളിലാണ് ഇപ്പോൾ നാരങ്ങാവെള്ളം തയ്യാറാക്കുന്നത്. പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നാണ് നാരങ്ങ എത്തുന്നത്. ശീതളപാനീയ കടകളിൽ തിരക്കു കുറഞ്ഞിട്ടും നാരങ്ങാവെള്ളത്തിനാണ് കൂടുതൽ പ്രിയം. വേനൽ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വില കൂടാൻ കാരണം. വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

Photo and News Source: Mathrubhumi