എഴുത്തുകാരൻ എൻ. എസ്. മാധവൻ കേരളത്തിൽ ഇടതുപക്ഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് പ്രവചിച്ചു. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം കുറിച്ചതനുസരിച്ച്, ഇടതുപക്ഷം 75 സീറ്റുമായി ഭരണം തുടരുമെന്നും, വലതുപക്ഷം 65 സീറ്റിൽ ഒതുങ്ങുമെന്നും, ബിജെപി സഖ്യം ഒരൊറ്റ സീറ്റുപോലും നേടാതെ തകരുമെന്നുമാണ് പ്രവചനം. 29-ാം തീയതി പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമെന്ന സൂചനയോടെയാണ് ഈ കുറിപ്പ്.

ഓരോ ജില്ലയിലെയും സീറ്റ് കണക്കുകൾ വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, അതാത് ജില്ലകളിലെ സീറ്റ് വിതരണത്തെക്കുറിച്ചും കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ പ്രവചനം വലിയ ചർച്ചയാകുന്നു.

Photo and News Source: Kairali News