പശ്ചിമ ബംഗാളിലെ ജാദവ്‌പൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐയ്ക്ക് വീണ്ടും വിജയം. സർവകലാശാലയുടെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആർട്‌സ് വിഭാഗത്തിലാണ് എസ്‌എഫ്‌ഐ മുന്നേറ്റം. ടിഎംസിപിയെയും എബിവിപിയെയും പിന്നിലാക്കി എസ്‌എഫ്‌ഐ വിജയിച്ചു. ബിരുദ സീറ്റിൽ സാനിയ ഘോഷിന് 850 വോട്ടും, പിജി സീറ്റിൽ ദിഷ ഝായ്ക്ക് 641 വോട്ടും ലഭിച്ചു. രണ്ടു സീറ്റുകളിലും എബിവിപിക്ക് 17, 18 വോട്ടുകൾ മാത്രം. എഞ്ചിനീയറിങ്ങിലും ശാസ്‌ത്രത്തിലും ഡിഎസ്‌എഫ്, സ്വതന്ത്ര സംഘടനകൾ വിജയിച്ചു.
ടിഎംസിപിയുടെ അക്രമ രാഷ്ട്രീയത്തിനും എബിവിപിയുടെ വർഗീയ രാഷ്ട്രീയത്തിനും കാമ്പസുകളിൽ ഇടമില്ലെന്നാണ് വിദ്യാർത്ഥികളുടെ പ്രഖ്യാപനം. മുഴുവൻ കാമ്പസുകളിലും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകൾ നടക്കണം എന്ന ആവശ്യവും ഉയർന്നു. ജാദവ്‌പൂർ സർവകലാശാലയിലെ വിജയം എസ്‌എഫ്‌ഐയുടെ ശക്തി കൂടി കാണിക്കുന്നു.
Photo and News Source: Kairali News










