കാട്ടകാമ്പാലിൽ പുരുഷാരത്തെ നിറഞ്ഞ പകൽപ്പൂരം വൈകീട്ട് സമാപിച്ചു. 35 ആനകളടങ്ങുന്ന കൂട്ടിയെഴുന്നള്ളിപ്പോടെയാണ് പരിപാടി ആരംഭിച്ചത്. ഗജരാജപ്രൗഢി കൊണ്ട് ശോഭിച്ച ഈ ചടങ്ങിൽ കാളി-ദാരിക യുദ്ധത്തിന് വാക്പോരോടെ തുടക്കം കുറിച്ചു. ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾക്കുശേഷം തേര് വലിയമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് ആൽത്തറമേളം അരങ്ങേറി. നാലുമണിയോടെ വിവിധ ഭാഗങ്ങളിൽനിന്ന് ആനകളും വാദ്യമേളങ്ങളും ക്ഷേത്രപ്രദക്ഷിണം നടത്തി. പാണ്ടിമേളം തുടങ്ങിയതോടെ തേരിലേറിയ കാളിയും ദാരികനും യുദ്ധകാഹളം മുഴക്കി. ദാരികൻ മായയിൽ മറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ പാലയ്ക്കൽക്കാവിൽ ഭഗവതി എത്തി. തുടർന്ന് ക്ഷേത്രത്തിൽ മതിലകത്തേക്ക് നീങ്ങിയ കാളിയും ദാരികനും പ്രതീകാത്മക വധം നടത്തി. ദാരികക്കിരീടവുമായി കാളി ആൽത്തറയിലേക്ക് മടങ്ങി.

Photo and News Source: Mathrubhumi