പശ്ചിമഘട്ടത്തിലെ തുമ്പിവര്‍ഗങ്ങളുടെ എണ്ണത്തിൽ 35 ശതമാനത്തോളം കുറവുണ്ടായതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. 2021 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ സർവേയിൽ, 65 ശതമാനം മാത്രമേ ഗവേഷകർക്ക് കണ്ടെത്താനായുള്ളൂ. ബാക്കി 35 ശതമാനം ഇനങ്ങളുടെ അപ്രത്യക്ഷം ജലസ്രോതസ്സുകളുടെ നാശത്തിന്റെ സൂചനയാണ്. പരിസ്ഥിതിയുടെ ആരോഗ്യനിലയെ സൂചിപ്പിക്കുന്ന തുമ്പികളുടെ കുറവ് ആശങ്കാജനകമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

പൂനെ എം.ഐ.ടി-ഡബ്ല്യു.പി.വൈയിലെ ഡോ. പങ്കജ് കോപ്പർഡെ, അരാജുഷ് പൈറ, അമേയ് ദേശ്പാണ്ഡെ എന്നിവരും കേരളത്തിലെ സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രനും ചേർന്നാണ് ഈ പഠനം നടത്തിയത്. 144 കേന്ദ്രങ്ങളിൽ നടത്തിയ സർവേയിൽ 143 ഇനം തുമ്പികളെ തിരിച്ചറിഞ്ഞു. ഇതിൽ 40 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്.

കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രാദേശിക ഇനങ്ങളെ കണ്ടെത്തിയത്. 14 കേന്ദ്രങ്ങളിൽ നടത്തിയ സർവേയിൽ 33 പ്രാദേശിക ഇനങ്ങളടക്കം 83 തരം തുമ്പികളെ തിരിച്ചറിഞ്ഞു. അടിസ്ഥാനസൗകര്യ വികസനം, മലിനീകരണം, അണക്കെട്ടുകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ തുമ്പികളുടെ നിലനിൽപ്പിന് ഭീഷണിയാണ്. വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് പഠനം beno.

Photo and News Source: Siraj Live