തൃശൂരിലെ ഗുരുവായൂരിൽ നടപ്പാതയിൽ കിടന്നുറങ്ങിയ ധനേഷ് കുമാറിനെ അടിച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിലായി. കുന്നംകുളം പന്തല്ലൂരിലെ ഷണ്മുഖൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് സംഭവിച്ച കൊലപാതകം പിറ്റേന്ന് രാവിലെ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

സിസിടിവി ഫുട്ടേജ് വഴി പ്രതിയെ തിരിച്ചറിഞ്ഞു. രാത്രി ഭക്ഷണത്തിനായി പണം ചോദിച്ചെങ്കിലും നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. പ്രതി മാനസിക വൈകല്യമുള്ളയാളെന്നും രാത്രി റോഡരികിൽ കിടക്കുന്നവരെ ആക്രമിക്കുന്ന സ്വഭാവമുള്ളയാളെന്നും പോലീസ് വ്യക്തമാക്കി.

പ്രതി ഇയാളെന്നാണ് പോലീസ്. ഇയാളെതിരെ കുന്നംകുളത്തും സമാനമായ കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാൻഡിന് വിധിച്ചു.

Photo and News Source: Janmabhumi