കോഴിക്കോട്: പേരക്ക ബുക്സിന്റെ 13 പുതിയ പുസ്തകങ്ങളുടെ പ്രകാശനം ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. ചോരശാസ്ത്രം, ഉമ്മ പറഞ്ഞ നുണകൾ, വര്ണപ്പട്ടം തുടങ്ങിയ കൃതികൾ പുറത്തിറങ്ങി. കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി, കയ്യുമ്മു കോട്ടപ്പടി, രേഷ്മ ബാവമൂപ്പൻ, സത്യനാഥ് രാമനാട്ടുകര എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു.

ലൈല സക്കീർ, കെ ടി ജയചന്ദ്രൻ, ശ്രീകല വാസുകി എന്നിവരുടെ യാത്ര, കവിത, നോവൽ കൃതികളും പ്രകാശനം ചെയ്തു. യാസർ അറഫാത്തും, നാരകപ്പൂക്കൾ എന്ന കഥാസമാഹാരവും അനില് കാഞ്ഞിലശേരിയും അകലുന്ന സ്വപ്നങ്ങൾ എന്ന നോവലും പുറത്തിറങ്ങി. ബാലസാഹിത്യ കൃതിയായ ചോണനുറുമ്പും തേന്‍വരിക്കയും മിഥുന സജിനും പ്രകാശനം ചെയ്തു.

ചടങ്ങിൽ പേരക്ക മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങല് അധ്യക്ഷനായി. യാസർ അറഫാത്തും, പ്രായം കുറഞ്ഞ എഴുത്തുകാരി ആഗ്‌നയാമിയും മുഖ്യാതിഥികളായി. വാസു അരീക്കോട്, പി എൻ വിജയൻ, ശരീഫ് വി കാപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു. ആരിഫ റാവി, നിസാർ അഹമ്മദ്, റംഷീല റംഷി തുടങ്ങിയവർ നേതൃത്വം നൽകി.

Photo and News Source: Siraj Live