തെലുങ്ക് ചലച്ചിത്രരംഗത്തെ പ്രമുഖ നടിയായ മെഹ്റിൻ പിർസാദ് വിവാഹിതയായി. ഹിമാചൽ പ്രദേശിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ഇത്.
വിവാഹ ദിനത്തിൽ മെഹ്റിൻ അതീവ സുന്ദരിയായി തിളങ്ങി. മനോഹരമായ ബ്ലഷ് പിങ്ക് അനാർക്കലി വസ്ത്രവും ലെയർ നെക്ലേസും കമ്മലുകളും ചേർത്ത ലുക്കായിരുന്നു അവരുടെത്. മിതമായ മേക്കപ്പ് റോയൽ എലഗൻസ് നൽകി. വരനായ അർഷ് ഔലാഖും മെഹ്റീന്റെ വസ്ത്രവുമായി ഇണങ്ങുന്ന സ്റ്റൈലിഷ് ഔട്ട്ഫിറ്റ് ധരിച്ചിരുന്നു.
മെഹ്റീന്റെ വിവാഹവാർത്ത പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ആശംസകൾ അറിയിച്ചു. ശ്രീനിധി ഷെട്ടി, സോണാൽ ചൗഹാൻ, ഹൻസിക മോട്‌വാനി തുടങ്ങിയ താരങ്ങൾ നവദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ ശുഭാക്ഷങ്ങൾ പറഞ്ഞു. പൊതുരംഗത്ത് അധികം സജീവമല്ലാത്ത അർഷ് ഔലാഖിനെ മാധ്യമശ്രദ്ധ ലഭിച്ചു.
Photo and News Source: Kairali News








