റിയാദിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ പുതിയ ലഹരി നിയമത്തിന് അംഗീകാരം നൽകി. ലഹരിക്കടത്ത് നടത്തുന്നവർക്കും കൃഷി ചെയ്യുന്നവർക്കും വധശിക്ഷ ഉൾപ്പെടെയുള്ള കഠിന ശിക്ഷകൾ നിശ്ചയിച്ചിരിക്കുന്നു.

ലഹരി അംശമുള്ള മരുന്നുകളുടെ കൈകാര്യം ആറ് നിശ്ചിത വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ലൈസൻസുള്ള ആശുപത്രികൾ, ഫാർമസികൾ എന്നിവയ്ക്കു മാത്രമേ അനുമതിയുള്ളൂ. ഇവയുടെ ഉത്തരവാദിത്തം ഒരു ഫാർമസിസ്റ്റിനായിരിക്കും.

രോഗികൾക്ക് ലഹരി അംശമുള്ള മരുന്നുകൾ നൽകണമെങ്കിൽ ഡോക്ടറുടെ പ്രത്യേക കുറിപ്പടി നിർബന്ധമാണ്. ഈ കുറിപ്പടിക്ക് മൂന്ന് ദിവസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രോഗികൾക്ക് അനുവദിച്ച മരുന്നുകൾ മറ്റൊരാൾക്ക് കൈമാറുന്നത് ഗുരുതര കുറ്റമായി കണക്കാക്കും.

ലഹരി വിൽക്കുന്നവർക്കും ഉപയോഗിക്കാൻ സ്ഥലം നൽകുന്നവർക്കും പത്ത് മുതൽ പതിനഞ്ച് വർഷം വരെ തടവ് ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്കും ലഹരി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പങ്കാളികളായാലും വധശിക്ഷ ഉറപ്പാക്കും.

Photo and News Source: Kerala Online News