ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ വടക്കൻ കേരളത്തിന് വീണ്ടും ലഭ്യമാകുന്നു. മംഗളൂരു സെന്‍ട്രല്‍-ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ പ്രവർത്തിക്കുന്ന ഈ സ്പെഷ്യല്‍ എക്സ്പ്രസ്, മെയ് 4 മുതൽ ജൂൺ 8 വരെ തിങ്കളാഴ്ചകളിലും, മെയ് 5 മുതൽ ജൂൺ 9 വരെ ചൊവ്വാഴ്ചകളിലും സേവനം നടത്തും.

വൈകീട്ട് 4:00 മണിക്ക് മംഗളൂരു സെന്‍ട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10:55 ന് ചെന്നൈ എഗ്മൂരിൽ എത്തും. തിരിച്ചുവരവ് പകല്‍ 2:00 മണിക്ക് ചെന്നൈ എഗ്മൂരിൽ നിന്ന് പുറപ്പെടുകയും അടുത്ത ദിവസം രാവിലെ 7:00 മണിക്ക് മംഗളൂരുവിൽ എത്തുകയും ചെയ്യും.

ട്രെയിനില്‍ 2 എസി 2 ടയര്‍, 8 എസി 3 ടയര്‍, 6 സ്ലീപ്പര്‍, 4 ജനറല്‍, 1 ഭിന്നശേഷി കോച്ച് ഉൾപ്പെടെ 21 കോച്ചുകളാണുള്ളത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍ നിർത്തും.

Photo and News Source: Samakalika Malayalam