തമിഴ് നടൻ ധനുഷിന്റെ 'കര' ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിലാണ് സംഭവം. കോയമ്പത്തൂരിലെ പ്രോസോൺ മാളിലായിരുന്നു പരിപാടി. പരിപാടിക്കിടെ, ഒരു യുവതിയാണ് ധനുഷിന്റെ കാല് പിടിക്കാൻ ശ്രമിച്ചത്. മുട്ടുകുത്തിയിരുന്ന ആരാധികയെ ധനുഷ് തടഞ്ഞ് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ധനുഷിന്റെ മനുഷ്യത്വപരമായ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസിന് മുന്നോടിയായിരുന്നു പരിപാടി.
സോഷ്യൽ മീഡിയയിൽ, ധനുഷിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നവരും, ആരാധകരുടെ പ്രവൃത്തിയെ വിമർശിക്കുന്നവരുമുണ്ടായി. 'സെലിബ്രിറ്റികളെ ആരാധിക്കുന്നത് ശരിയല്ല' എന്ന അഭിപ്രായങ്ങളും ഉയർന്നു. 'നടന്മാർ ദൈവങ്ങളാണോ' എന്ന ചോദ്യവും ഉയർന്നു.
Photo and News Source: Mathrubhumi







