ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവ് സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദയുടെ ബിജെപിയിൽ ചേരാനുള്ള കാരണം എഎപിയിലെ വിഷലിപ്തമായ തൊഴിൽ അന്തരീക്ഷമാണെന്ന പ്രസ്താവനയ്ക്ക് മറുപടിയായി പാർട്ടി വിട്ടത് ഗൂഢാലോചനയാണെന്ന് ആരോപിച്ചു.

രാഘവിനെതിരേ ഉയരുന്ന വിമർശനങ്ങൾ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും, അദ്ദേഹത്തിന്റെ വിവാഹം പോലും എഎപി രാജ്യസഭാംഗമാക്കിയതിനാലാണെന്നും സൗരഭ് പറഞ്ഞു. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് രാഘവിന്റെ ഭാര്യ.

‘നിങ്ങൾക്ക് സകലതും സമ്മാനിച്ച പാർട്ടിയാണ് എഎപി. നിങ്ങളുടെ വിവാഹം പോലും ഈ പാർട്ടി നിങ്ങളെ രാജ്യസഭാംഗമാക്കിയതുകൊണ്ടാണ്. ഇല്ലെങ്കിൽ നിങ്ങളെ ആരും ശ്രദ്ധിക്കുകപോലുമില്ലായിരുന്നു’ എന്ന് സൗരഭ് എക്‌സ് വീഡിയോയിൽ പറഞ്ഞു.

2023 സെപ്റ്റംബറിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. രാഘവിന്റെ രാജിവെപ്പിനെതിരേയും സൗരഭ് വിമർശിച്ചു. ‘ജോലി രാജിവെക്കുമ്പോൾ മുൻകൂട്ടി അറിയിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമ്മർദത്തിലായിരുന്നു ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. പക്ഷേ, നിങ്ങൾ ആരോടും പറഞ്ഞില്ല. ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തി’ എന്നും ആരോപിച്ചു.

Photo and News Source: Mathrubhumi