തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നിതിൻ രാജിന്റെ മരണത്തിനെതിരെ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെ തുടർന്നാണ് ഈ തീരുമാനം. 52 ദളിത് സംഘടനകൾ ചേർന്നാണ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് നിരോധനം.

ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂരിൽ സ്വകാര്യ ബസ് സർവീസ് തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി സമിതിയും അറിയിച്ചു. ഹർത്താലുമായി സഹകരിക്കില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സി. ജേക്കബ്ബ് പ്രസ്താവിച്ചു.

രോഹിത് വെമുല നിയമം നടപ്പാക്കുക, നഷ്ടപരിഹാരം, അഫിലിയേഷൻ റദ്ദാക്കൽ, ജുഡിഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

Photo and News Source: Janam TV